കൈക്കൂലി വാങ്ങുന്നതിനിടെ പായിപ്ര പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

 

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. പായിപ്ര പഞ്ചായത്ത് ഓവര്‍സിയര്‍ സൂരജ് പി.ടിയെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പായിപ്ര സ്വദേശിയില്‍ നിന്നും ബില്‍ഡിംഗ് പെര്‍മിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്നും സൂരജ് വിജിലന്‍സിന്റെ പിടിയിലായത്. ഇതിനു മുന്‍പും പ്രതി ഇതേ ആളില്‍ നിന്നും രണ്ടുതവണ കൈക്കൂലി വാങ്ങിയിരുന്നു. വിജിലന്‍സ് എസ്,പി മഹേന്ദ്രനാഥിന്റെ നിര്‍ദേശപ്രകാരം എറണാകുളം ഡിവൈഎസ്പി ബാബുക്കുട്ടന്‍ നേതൃത്വത്തില്‍ സി ഐ മാരായ മനു, സാജു ജോര്‍ജ്ജ്, എസ് ഐ മാരായ ഹരീഷ് കുമാര്‍, സാജു ജോര്‍ജ്, അസിസ്റ്റന്റ് സബ ഇ ന്‍സ്‌പെക്ടര്‍ മാരായ ജയപ്രകാശ്, ഷിബു, ഉമേശ്വരന്‍, പ്രവീണ്‍, ജോസഫ്, സി പി ഒമാരായ മനോജ്, ജയദേവന്‍, ബിജുമോന്‍, പ്രജിത്ത്, രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: Content is protected !!