ജല ശ്രോതസുകൾ പുനർജീവിപ്പിച്ച് പായിപ്ര പഞ്ചായത്ത്

പായിപ്ര: പായിപ്ര പഞ്ചായത്തിലെ
ജലശ്രോതസുകൾ പുനർജീവിപ്പിക്കുന്നതിന്റെ ഭാഗമായി നവീകരിച്ച പൊതുകിണറുകളുടെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
എം സി വിനയന്റെ അദ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിച്ചു.പായിപ്ര പഞ്ചായത്തിൽ ശോചനീയാവസ്ഥയിൽ കിടക്കുന്ന ജലശ്രോതസുകൾ പുനർജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പായിപ്ര പഞ്ചായത്ത് 5 വർഷം കൊണ്ട് പഞ്ചായത്തിലെ എല്ലാ ജലശ്രോതസുകളും നവീകരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ അഞ്ച് പൊതുകിണറുകൾ നവീകരിച്ചു.എന്നും കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ടുളള കാലഘട്ടത്തിലൂടെയാണ് നാം നടന്ന് പോകുന്നത് എന്നും അത് കൊണ്ട് തന്നെ ഇത്തരം
ജലശ്രോതസുകൾ പുനർജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് പഞ്ചായത്ത് ഈ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നും പ്രസിഡന്റ് മാത്യൂസ് വർക്കി പറഞ്ഞു.

പായിപ്ര പഞ്ചായത്തിൽ ഏറ്റവും അധികം പൊതു കിണറുകളും ,കുളങ്ങളും 22 ആം വാർഡിലാണ് എന്നും അത് പഞ്ചായത്തിലെ അദ്യ പ്രസിഡന്റ് എ എം ഇബ്രാഹിം സാഹിബ് എന്ന വ്യക്തിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായിരുന്നുവെന്നും എന്നാൽ അതിൽ പലതും ഇന്ന് ഉപയോഗശൂന്യമായി കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിനെത്തുടർന്നാണ് ഈ വിഷയത്തിന് പരിഹാരം ഉണ്ടാക്കുമെന്നതിന് വേണ്ടി അദ്യവർഷ പദ്ധതിയിൽ തന്നെ 22 ആം വാർഡ് ലക്ഷം വീട് ഭാഗത്തെ രണ്ട് പൊതുകിണറുകൾക്ക് ഫണ്ട് അനുവദിച്ചു പണി പൂർത്തീകരിച്ച് ജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്തത് എന്ന് എം സി വിനയൻ പറഞ്ഞു

യോഗത്തിൽ പ്രദേശവാസികളും വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

Back to top button
error: Content is protected !!