സ്വന്തം വാർഡിലെ അവശ്യക്കാരായവർ വാക്സിൻ എടുത്തെന്ന് ഉറപ്പു വരുത്തിയ ശേഷം വാക്‌സിൻ എടുത്ത് പായിപ്ര പഞ്ചായത്ത് അംഗം.

 

 

മൂവാറ്റുപുഴ: സ്വന്തം വാർഡിലെ അംഗങ്ങളിൽ 18 വയസിന് മുകളിൽ ആവശ്യക്കാരായവർ വാക്സിൻ എടുത്തെന്ന് ഉറപ്പു വരുത്തിയ ശേഷം വാക്‌സിൻ എടുത്ത് പായിപ്ര പഞ്ചായത്ത് അംഗം. പായിപ്ര പഞ്ചായത്ത് 22 ആം വാർഡ് മെമ്പർ എം.സി. വിനയൻ ആണ് വാർഡിൽ ഏകദേശം എല്ലാവരും വാക്സിൻ എടുത്തു എന്ന് ഉറപ്പ് വരുത്തിയ ശേഷം വാക്സിൻ എടുത്ത ജനപ്രതിനിധി. വാക്സിനേഷൻ ആരംഭിച്ച ശേഷം ജനപ്രതിനിധികൾക്ക് വാക്സിനേഷൻ വേഗത്തിൽ ലഭിക്കുമായിരുന്നിട്ടും തന്റെ വാർഡിൽ 18 വയസിന് മുകളിൽ പ്രായമായ ആളുകളിൽ അവശ്യക്കാരായ എല്ലാവരും വാക്സിൻ എടുത്തിട്ടെ താനും വാക്സിൻ എടുക്കു എന്ന നിലപാടായിരുന്നു വിനയൻ സ്വീകരിച്ചത്. ഇതിനിടെ സന്നദ്ധ പ്രവർത്തനത്തിനിടെ കോവിഡ് ബാധിച്ച വിനയന് 90 ദിവസത്തിന് ശേഷം വാക്സിൻ എടുക്കാമായിരുന്നിട്ടും പലരും വാക്സിൻ എടുക്കാൻ മെമ്പറെ നിർബന്ധിച്ചിട്ടും വിനയന്റ നിലപാടിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസം തന്റെ വാർഡിൽ ഏകദേശം എല്ലാവരും വാക്സിൻ എടുത്തു എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കൂടിയായ എം.സി. വിനയൻ വാക്സിൻ സ്വീകരിച്ചത്.

Back to top button
error: Content is protected !!