പായിപ്രയിൽ മാത്യൂസ് വർക്കി പ്രസിഡന്റ്,നിസ ടീച്ചർ വൈസ് പ്രസിഡന്റ്

 

മൂവാറ്റുപുഴ :പായിപ്രയിൽ മാത്യുസ് വർക്കി പ്രസിഡന്റായും,നിസ ടീച്ചറെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഭരണം പങ്കിടുന്നത് സംബന്ധിച്ച് കോൺഗ്രസ് -മുസ്ലിം ലീഗ് തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും മുസ്ലിം ലീഗ് യുഡിഎഫിന് തന്നെ വോട്ട് ചെയ്തു. രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാത്യൂസ് വർക്കിയുടെ പേര് മുസ്ലിം ലീഗ് അംഗം എം.എസ്. അലി നിർദ്ദേശിച്ചു. മാത്യൂസ് വർക്കിക്ക് യു.ഡി.എഫിലെ 12 പേരുടെയും വോട്ടുകൾ ലഭിച്ചു. എതിരായി മത്സരിച്ച എൽഡിഎഫിലെ ഇ.എം. ഷാജിക്ക് 10 വോട്ട് ലഭിച്ചു. വൈസ് പ്രസിഡന്റായി കോൺഗ്രസിലെ നിസ ടീച്ചറും തെരഞ്ഞെടുക്കപ്പെട്ടു.

Back to top button
error: Content is protected !!