പായിപ്ര ഗവ. യുപി സ്കൂളില്‍ മലയാള ഭാഷാധ്യാപകരുടെ ഒത്തുചേരലും യാത്രയയപ്പ് സമ്മേളനവും നടന്നു

മൂവാറ്റുപുഴ : പായിപ്ര ഗവ. യുപി സ്കൂളില്‍ മലയാള ഭാഷാധ്യാപകരുടെ ഒത്തുചേരലും യാത്രയയപ്പ് സമ്മേളനവും നടന്നു. ക്ലാസ് മുറിയിലെ മലയാളം എന്ന വിഷയത്തിലെ സെമിനാര്‍ മഹാരാജാസ് കോളജ് അസിസ്റ്റന്‍റ് പ്രൊഫസര്‍ നാവൂര്‍ പരീത് നയിച്ചു. പിടിഎ പ്രസിഡന്‍റ് സിറാജുദ്ദീന്‍ മുശാരി അധ്യക്ഷതവഹിച്ചു. കെ.എം. നൗഫല്‍ മോഡറേറ്ററായിരുന്നു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുകൂടിയായ സി.എന്‍ കുഞ്ഞുമോള്‍ക്ക് യാത്രയയപ്പ് നല്‍കി. പഞ്ചായത്തംഗം ജയശ്രീ ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. അധ്യാപക സംഘടനാ നേതാക്കളായ എല്‍. മാഗി, ഏലിയാസ് മാത്യു, ജെയ്സണ്‍ ജോസഫ്, അധ്യാപകരായ തസ്മിന്‍ ഷിഹാബ്, കെ.കെ. മനോജ്, മറിയാമ്മ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ ……………..
പായിപ്ര ഗവ. യുപി സ്കൂളില്‍ ക്ലാസ് മുറിയിലെ മലയാളം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മഹാരാജാസ് കോളജ് അസിസ്റ്റന്‍റ് പ്രൊഫസര്‍ നാവൂര്‍ പരീത് നയിക്കുന്നു.

Back to top button
error: Content is protected !!