പായിപ്ര ഗവ. യുപി സ്കൂളിൽ ചന്ദ്രോത്സവം സംഘടിപ്പിച്ചു.

മൂവാറ്റുപുഴ:ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് പായിപ്ര ഗവ. യു പി സ്കൂളിൽ ചന്ദ്രോത്സവം എന്ന പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.ചാന്ദ്രമനുഷ്യനുമായുള്ള അഭിമുഖം കുട്ടികൾക്ക് കൗതുകമായി.അഭിമുഖത്തിലൂടെ ചാന്ദ്രയാത്രയെക്കുറിച്ചും ചന്ദ്രനെക്കുറിച്ചുമുള്ള കൂടുതൽ അറിവുകൾ കുട്ടികൾക്ക്‌ പങ്ക് വെക്കാൻ സാധിച്ചു.സ്കൂൾ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂളിൽ നടന്ന ചാന്ദ്രദിനാഘോഷം പിടിഎ പ്രസിഡന്റ് നസീമ സുനിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി എ റഹീമബീവി ചാന്ദ്രദിന സന്ദേശം നൽകി. ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി അജിത രാജ് അധ്യക്ഷത വഹിച്ചു. റോക്കറ്റ് നിർമ്മാണം, ചാന്ദ്രദിന ഗാനങ്ങൾ, ക്വിസ് മത്സരം , വീഡിയോ പ്രദർശനം, പതിപ്പ് നിർമ്മാണം എന്നിവ നടന്നു. അധ്യാപകരായ അനീസ കെ.എം,സെലീന എ, റഹ് മത്ത് എ എം , വിദ്യ ബാലകൃഷ്ണൻ, അനുമോൾ ജെയിംസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ചിത്രം: ചാന്ദ്രദിനത്തോടനുബന്ധിച്ച് റോക്കറ്റിന്റെ മാതൃകകൾ  നിർമ്മിച്ച പായിപ്ര ഗവ.യു പി സ്കൂളിലെ കുട്ടികൾ .
Back to top button
error: Content is protected !!