ബിഎംഎസ് പായിപ്ര പഞ്ചായത്ത് സമ്മേളനവും കുടുംബ സംഗമവും നടത്തി

പായിപ്ര: ബിഎംഎസ് പായിപ്ര പഞ്ചായത്ത് സമ്മേളനവും കുടുംബ സംഗമവും നടത്തി. തൃക്കളത്തൂര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് സിജു കെ ജി അധ്യക്ഷനായി. ബിഎംഎസ് മേഖല ജോ.സെക്രട്ടറി പ്രജീഷ്, മേഖലാ ഖജാന്‍ജി മനീഷ് കാരിമറ്റം, പഞ്ചായത്ത് സെക്രട്ടറി അനുരാജ് പായിപ്ര എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സിജു കെ.ജി (പ്രസിഡന്റ്), എന്‍ പി സജി (സെക്രട്ടറി), പ്രകാശ് വി കെ (ഖജാന്‍ജി), സനിലന്‍ മുളവൂര്‍ (വൈസ് പ്രസിഡന്റ്), വിഷ്ണു ഉണ്ണികൃഷ്ണന്‍ , രതീഷ് ഇ.ടി (ജോ. സെക്രട്ടറിമാര്‍ ) എന്നിവരെ തെരഞെടുത്തു

Back to top button
error: Content is protected !!