നിര്‍ദ്ധന കുടുംബത്തിന് ഭവനമൊരുക്കാന്‍ പായസ ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്

മൂവാറ്റുപുഴ : നിര്‍ദ്ധന കുടുംബത്തിന്റെ പാര്‍പ്പിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായി തിരുവോണനാളില്‍ പായസ ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്. ആയവന പഞ്ചായത്തില്‍ താമസിക്കുന്ന നിര്‍ദ്ധന കുടുംബത്തിനാണ് യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പായസ ചലഞ്ച് നടത്തി വീടൊരുക്കുന്നത്. പാതി ഘട്ടത്തിലായിരിക്കുന്ന വീടിന്റെ നിര്‍മ്മാണം പായസ ചലഞ്ചിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ നിന്നും പൂര്‍ത്തീകരിക്കാനാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ഇതിനായി ഗോതമ്പ് പായസം ലിറ്ററിന് ഇരുനൂറ് രൂപയ്ക്കു മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും വീട്ടില്‍ എത്തിച്ചു നല്‍കുന്ന രീതിയിലാണ് പായസ ചലഞ്ച് ക്രമീകരിചിരിക്കുന്നത്. തിരുവോണദിനത്തില്‍ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ താല്പര്യം ഉള്ളവര്‍ക്കു 9846212519 എന്ന നമ്പറില്‍ വിളിച്ചു പായസം ബുക്ക് ചെയ്യാമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ അറിയിച്ചു.

 

Back to top button
error: Content is protected !!