പൈങ്ങോട്ടൂര്‍ ആര്‍പിഎസ് റോഡ് പുനരുദ്ധരിക്കണമെന്ന ആവശ്യം ശക്തം

 

പോത്താനിക്കാട് : പൈങ്ങോട്ടൂര്‍ കാവുംപാറ-പിട്ടാപ്പിള്ളി കവല ആര്‍പിഎസ് റോഡ് പുനരുദ്ധരിക്കണമെന്ന ആവശ്യം ശക്തമായി. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ചുരുക്കം ചില റോഡുകളില്‍ ഒന്നാണിത്. കാളിയാര്‍ കക്കടാശ്ശേരി റോഡിന് സമാന്തരമായി നെടുവക്കാട് പിട്ടാപ്പിള്ളി കവലയില്‍ നിന്നും ആരംഭിച്ച് കാവുംപാറ വഴി പൈങ്ങോട്ടൂരിലെത്തുന്ന ഈ റോഡ് കഴിഞ്ഞ 7 വര്‍ഷമായി അറ്റകുറ്റപ്പണികള്‍ നടത്താത്തത് മൂലം കുണ്ടും കുഴിയുമായി തകര്‍ന്നിരിക്കുകയാണ്. നൂറുകണക്കിന് വാഹനങ്ങളും കാല്‍നട യാത്രക്കാരും സഞ്ചരിക്കുന്ന ഈ റോഡ് എത്രയും വേഗം റീടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!