പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ: സംസ്ഥാന സമ്മേളനവും കുടുംബ സംഗമവും ശനിയാഴ്ച

മൂവാറ്റുപുഴ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷന്റെ സംസ്ഥാന സമ്മേളനവും കുടുംബ സംഗമവും ശനിയാഴ്ച. മൂവാറ്റുപുഴ കെ പി വി സെൻട്രൽ ഹാളിൽ ശനിയാഴ്ച വരെ പത്തിന് നടത്തപ്പെടുമെന്ന് പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ഭാരവാഹികൾ. പി പി എം എ സംസ്ഥാന സമ്മേളനം മുൻ എംഎൽഎയും സിനിമ സംവിധായകനുമായ പി.ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യുമെന്ന് പി പി എം എ സംസ്ഥാന പ്രസിഡണ്ട് കുമ്മിൾ നസീർ, എറണാകുളം ജില്ലാ പ്രസിഡണ്ട് നവാസ് പായിപ്ര, ചെയർമാൻ സക്കീർ പായിപ്ര, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ഉണ്ണി ഗംഗാധരൻ, കുഞ്ഞുമുഹമ്മദ് പി എം, അസീസ് പായിപ്ര, ഇ എസ് ജമാൽ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പി പി എം എ സംസ്ഥാന പ്രസിഡണ്ട് കുമ്മിൾ നസീർ അധ്യക്ഷതവഹിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തെ തുടർന്ന് പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ കുടുംബ അംഗങ്ങൾ അവതരിപ്പിക്കുന്ന സർഗ്ഗലയം കലാവിരുന്നും നടത്തപ്പെടും

Back to top button
error: Content is protected !!