പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി.

 

കോലഞ്ചേരി: അന്ത്യോഖ്യാ സിംഹാസനത്തിന് കീഴിലുള്ള മലേക്കുരിശ് ദയറായില്‍ പരുമല കൊച്ചുതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. ദയറാധിപന്‍ കുര്യാക്കോസ് മോര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത പെരുന്നാളിന് കൊടിയേറ്റി. നവംബര്‍ 1-ന് വൈകിട്ട് 5.30-ന് സന്ധ്യാ പ്രാര്‍ഥനയും, 2-ന് രാവിലെ 6.30-ന് കുര്‍ബ്ബാന, 8-ന് മൂന്നി•േല്‍ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. കോവിഡ് രോഗ വ്യാപനത്തിന്റെ പഞ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പെരുന്നാള്‍ നടത്തുന്നത്.
കുറിഞ്ഞി സെന്റ് പീറ്റേഴസ് ആന്റ് സെന്റ് പാള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് വികാരി ഫാ. പോള്‍ മത്തായി കൊടി ഉയര്‍ത്തി. 30-ന് രാവിലെ 6.30-ന് പ്രഭാത പ്രാര്‍ഥന, 7-ന് കുര്‍ബ്ബാന, വൈകിട്ട് 6-ന് സന്ധ്യാപ്രാര്‍ഥന, 7.15-ന് മലേക്കുരിശ് മാര്‍ ഗ്രീഗോറിയോസ് കുരിശുപള്ളിയില്‍ സന്ധ്യ പ്രാര്‍ത്ഥന , ധൂപപ്രാര്‍ഥന, ആശീര്‍വ്വാദം. 31-ന് രാവിലെ രാവിലെ 7-ന് പ്രഭാത പ്രാര്‍ഥന, 8-ന് കുര്‍ബ്ബാന, മധ്യസ്ഥ പ്രാര്‍ഥന, പള്ളിക്ക് ചുറ്റും പ്രദക്ഷിണം, കൊടിയിറക്ക്.

ചോളത്തിലും ” നൂറുമേനി വിളവെടുപ്പുമായി വാര്യർ ഫൌണ്ടേഷൻ…

കോലഞ്ചേരി: :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെയും സിന്തൈറ്റ് ഇൻഡസ്ട്രീസ്ന്റെയും സഹകരണത്തോടെ നടപ്പിലാക്കിയ വിവിധ കാർഷിക വിളകളിൽ പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്ത ചോളത്തിലും നൂറുമേനി വിളവ് ലഭിച്ചു.ലോക് ഡൌൺ കാലത്ത് ആരംഭിച്ച കപ്പ, മഞ്ഞൾ, ചേന, ചേമ്പ്, ഇഞ്ചി, വാഴ, കൂർക്ക തുടങ്ങിയ നിരവധി കൃഷികൾക്കൊപ്പം പരീക്ഷണ അടിസ്ഥാനത്തിലാണ് ചോളം കൃഷി നടത്തിയത്. എല്ലാ ചേരുവകളും ഒരുക്കിയപ്പോൾ നാട്ടിലും ചോളം കൃഷിക്ക് സാധ്യതയുണ്ടെന്ന് വാര്യർ ഫൌണ്ടേഷൻ തെളിയിച്ചിരിക്കുകയാണ്. ഏറ്റവും ചിലവ് കുറഞ്ഞ ഒന്നായി കർഷകർക്ക് പരിഗണിക്കാവുന്ന ഒന്നാണ് ചോളം കൃഷി എന്നും ഇതിൻ്റെ ഭാരവാഹികൾ പറയുന്നു. അര ഏക്കറോളം സ്ഥലത്താണ് കൃഷി ഇറക്കിയത്.5 മാസം കൊണ്ട് ഇതിൻ്റെ വിളവെടുക്കാനും സാധിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിനീഷ് പുല്യാട്ടിൽ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ജോർജ് ഇടപരത്തി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ അനിയൻ പി ജോൺ, കമ്മിറ്റി അംഗങ്ങളായ രാജു പി ഒ, ഏലിയാസ് ജോൺ, പി കെ കുട്ടികൃഷ്ണൻ നായർ, എം പി പൈലി, വില്യംസ് കെ അഗസ്റ്റിൻ എന്നിവർ വിളവെടുപ്പിനു നേതൃത്വം നൽകി.

Back to top button
error: Content is protected !!