വാഴപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന പരിത്രാണ്‍ ചാരിറ്റബിള്‍ ട്രസ്റ്റും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി

മൂവാറ്റുപുഴ: വാഴപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന പരിത്രാണ്‍ ചാരിറ്റബിള്‍ ട്രസ്റ്റും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടന്നു. നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. പരിത്രാണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.കെ. വിനോദ് ആചാരി അധ്യക്ഷതവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ഷിബി പോള്‍ മാതേയ്ക്കല്‍ പ്രസംഗിച്ചു. നൂറിലധികം രോഗികളെ പങ്കെടുപ്പിച്ച് നടത്തപ്പെട്ട ക്യാമ്പിന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി നേത്രവിഭാഗം ഡോ. ലിജി മേനോന്‍ നേതൃത്വം നല്‍കി. തുടര്‍ന്നു വരുന്ന മാസങ്ങളിലും ഇത്തരത്തിലുള്ള വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍ പരിത്രാണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ കെ.കെ. വിനോദ് ആചാരി അറിയിച്ചു.

Back to top button
error: Content is protected !!