അച്ഛനും അമ്മയുമില്ല നന്ദനയുടെ വിജയം കാണാൻ

കല്ലൂർക്കാട്: നന്ദനയുടെ വിജയത്തിന് മൂല്യം നിർണയിക്കാനാവില്ല. മാതാപിതാക്കളുടെ ജീവൻ തന്നെയാവാം പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കല്ലൂർക്കാട് സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻ്ററി സ്കൂളിലെ നന്ദനയുടെ വിജയത്തിളക്കത്തിനു കാരണം.
അർബുദ രോഗബാധയെ തുടർന്ന് ഫെബ്രുവരി 10ന് പിതാവ് അജിത് കുമാറും മാർച്ച് 16ന് മാതാവ് നളിനിയും മരിച്ചു. സഹപാഠികളുടെയും അധ്യാപകരുടേയും ഇതര കുടുംബാംഗങ്ങളുടേയും നാട്ടുകാരുടേയും സ്നേഹ സാന്ത്വനവും പ്രോൽസാഹനവും കോമേഴ്‌സ് വിഭാഗത്തിലെ വിദ്യാർത്ഥിനിയായ നന്ദനയ്ക്ക് തെല്ലൊന്നുമല്ല കരുത്തു പകർന്നത്.
വിധിയുടെ വെല്ലുവിളി അതിലംഘിച്ച് നേടിയ വിജയം അച്ഛനും അമ്മയ്ക്കും സമർപ്പിക്കുന്നതായി നന്ദന പറഞ്ഞു.
ചരിത്ര വിഭാഗത്തിൽ എം.എ യ്ക്കു പഠിക്കുന്ന സഹോദരി സാന്ദ്രയും മരുതൂർ പി യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആദിത്യനും പിതൃസഹോദരൻ അനിൽകുമാറിൻ്റെയും കുടുംബാംഗങ്ങളുടേയും സംരക്ഷണയിലാണ് കഴിയുന്നത്.ബി.കോം ബിരുദവും തുടർന്ന് എംബിഎ യും കരസ്ഥമാക്കി നല്ലൊരു ജോലി നേടണമെന്നതാണ് നന്ദനയുടെ അഭിലാഷം.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂപൊതുജന സഹകരണത്തോടെ സ്കൂൾ അധികൃതർ നന്ദനക്കായി വീടുപണി ആരംഭിച്ചത് തറഭാഗം പൂർത്തീകരിച്ച് പണി പുരോഗമിക്കുകയാണ്. സ്കൂൾ മാനേജർ ഫാ.മാത്യു കോണിക്കൽ, പ്രിൻസിപ്പൽ ജോസ് വർഗീസ്, ബ്ലോക്ക് പഞ്ചായത്തു പ്രസിഡൻറ് ലിസി ജോളി, പഞ്ചായത്തു പ്രസിഡൻറ് ഷീന സണ്ണി,പിടിഎ പ്രസിഡൻ്റ് പി.ഡി.ബിനു തുടങ്ങിയവർ  പ്രതിസന്ധിയുടെ നടുവിൽ തളരാത്ത നന്ദനയുടെ  ഉജ്വല വിജയത്തിൽ അഭിനന്ദനമറിയിച്ചു.
Back to top button
error: Content is protected !!