പരമഭട്ടാരയില്‍ മലയാള ഭാഷാവെബിനാര്‍ ആരംഭിച്ചു.

കോലഞ്ചേരി: വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ ഭാഷാസമിതിയുടെ നേതൃത്വത്തില്‍ കേരളപ്പെരുമ 20 എന്ന പേരില്‍ കേരളപ്പിറവി ദിനാഘോഷങ്ങള്‍ ആരംഭിച്ചു. കേരളപ്പെരുമ ’20 ന് തുടക്കം കുറിച്ച് പ്രശസ്ത ശില്‍പ്പിയും ദേശീയ പുരസ്‌കാര ജേതാവുമായ സുനില്‍ തിരുവാണീയൂരിനെ ആദരിച്ചു. കോവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ പരമഭട്ടാര കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പാള്‍ മനോജ് മോഹന്‍, ഭാഷാസമിതി അധ്യക്ഷ ബിജി പ്രതാപന്‍ എന്നിവര്‍ പ്രസംഗിച്ചു. മഹാകവി അക്കിത്തം സ്മൃതിയോടെ ഇന്നലെ ആരംഭിച്ച മലയാള ഭാഷാ വെബിനാറിന്റെ ഉദ്ഘാടനം പ്രശസ്ത കവി ഐ.എസ്. കുണ്ടൂര്‍ നിര്‍വഹിച്ചു. ഭാഷാ വെബിനാറില്‍ കേരളപ്പിറവിയും മലയാള ഭാഷാവികാസവും എന്ന വിഷയത്തില്‍ ബി. വിദ്യാസാഗരന്‍, ബിന്ദു രാജന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിവിധ ജില്ലകളില്‍ നിന്നും നൂറോളം മാതൃഭാഷ അധ്യാപകര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!