പൈങ്ങോട്ടൂർ പഞ്ചായത്തിന് മുന്നിൽ എൽ.ഡി.എഫ്. ജനപ്രതിനിധികളുടെ നിൽപ്പ് സമരം.

മൂവാറ്റുപുഴ: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പൈങ്ങോട്ടൂർ പഞ്ചായത്തിലെ കുളപ്പുറത്ത് നിർമ്മിച്ച നീന്തൽ പരിശീലന കേന്ദ്രത്തിന് സമീപം നിർമ്മിക്കുന്ന ബാത്ത് റൂമിനും, ഡ്രസ്സ്‌ ചെയ്ഞ്ചിംങ്ങ് റൂം നിർമ്മിക്കുന്നതിനും അനുമതിക്കായി പഞ്ചായത്തിൽ അപേക്ഷ നൽകിയിയിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും അനുമതി നൽകാത്ത പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ചാണ് പഞ്ചായത്തിന് മുന്നിൽ എൽ. ഡി. എഫ്. ജനപ്രതിനിധികൾ നിൽപ്പ് സമരം നടത്തിയത്. സമരം സി.പി.എം. കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിൻസൻ ഇല്ലിക്കൽ, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എ.എ. അൻഷാദ്, പഞ്ചായത്ത് അംഗങ്ങളായ എ.വി. സുരേഷ്, സാബു മത്തായി, കൊച്ചുത്രേസ്യ രാജൻ, ക്രസ്റ്റിമോൾ ടി.പി., വിമല രമണൻ, ജാൻസി ബിജു, എൻ.എ. ബാബു എന്നിവർ സംബന്ധിച്ചു. കുളപ്പുറം നീന്തൽ പരിശീലന കേന്ദ്രത്തിൽ ദിവസേന നൂറ് കണക്കിന് വിദ്യാർത്ഥികളും യുവാക്കളുമാണ് പരിശീലനത്തിനായി എത്തുന്നത്. ഇവർക്ക് ബാത്ത് റൂമും ഡ്രസ്സ് ചെയിഞ്ചിംഗ് റൂമും ഇല്ലാത്തത് ഏറെ ദുരിതമായിരിക്കുകയാണ്.

ചിത്രം -പൈങ്ങോട്ടൂർ പഞ്ചായത്തിന് മുന്നിൽ എൽ. ഡി. എഫ്. ജനപ്രതിനിധികളുടെ നിൽപ്പ് സമരം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!