പണ്ടപ്പിള്ളി ഗവൺമെൻറ് യുപി സ്കൂൾ വാർഷികാഘോഷം നടത്തി

ആരക്കുഴ: പണ്ടപ്പിള്ളി ഗവൺമെൻറ് യുപി സ്കൂൾ വാർഷികാഘോഷം നടത്തി.ആരക്കുഴ പഞ്ചായത്തു പ്രസിഡൻ്റ് ജാൻസി മാത്യു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ് സാബു പൊതൂർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.ടെലിവിഷൻ താരം ജിത്തു മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലസിത മോഹനൻ, ഷീജ അജി എന്നിവർ സമ്മാനവിതരണവും പഞ്ചായത്തംഗം സുനിത വിനോദ്, മുൻ പഞ്ചായത്തംഗം സി.എച്ച് ജോർജ് എന്നിവർ എൻഡോവ്മെൻറ് വിതരണവും നിർവഹിച്ചു. ഓമന മോഹനൻ,ജീജ വിജയൻ,ഡി.ഉല്ലാസ്,ആനി ജോർജ്, പി.ഷെർലിൻ, വി.എം സാലു, അശ്വതി ഷൈജു, ബിനീറ്റ വർഗീസ്, ബിന്ദു ബേബി,ഷാജി ജോൺ എന്നിവർ പ്രസംഗിച്ചു. പൂർവ വിദ്യാർത്ഥികൾ വിവിധ പുരസ്കാരങ്ങളും കുട്ടികൾക്കായി ഏർപ്പെടുത്തിയിരുന്നു. സ്നേഹവിരുന്നും പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. സർവീസിൽ നിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക റ്റി.എം ഷക്കീല,അധ്യാപകരായ പി.എം ജമുന,ബിജി തോമസ് എന്നിവർക്ക് യാത്രയയപ്പും യോഗത്തിൽ നൽകി.

Back to top button
error: Content is protected !!