പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം.

 

മൂവാറ്റുപുഴ: പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആശുപത്രിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് എല്‍ദോ എബ്രഹാം എം.എല്‍.എയുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ആശുപത്രിയില്‍ ഉന്നതതല യോഗം ചേര്‍ന്നത്. നിലവില്‍ ഉച്ചയ്ക്ക് ഒരുമണി വരെ പ്രവര്‍ത്തിക്കുന്ന ഒ.പിയുടെ പ്രവര്‍ത്തനം വൈകിട്ട് ആറ് വരെയാക്കാന്‍ തീരുമാനിച്ചു. ലാബിന്റെ പ്രവര്‍ത്തനം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ്. ലാബിന്റെ പ്രവര്‍ത്തനം രാവിലെ 7.30ന് ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. ആശുപ്തിയിലെ ഫിസിയോ തെറാപ്പി സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചു. ആശുപത്രിയില്‍ എല്ലാ ആഴ്ചയിലും ഒരു ദിവസമാണ് കോവിഡ് ടെസ്റ്റ് നടക്കുന്നത്. ഇത് രണ്ട് ദിവസമാക്കാനും യോഗത്തില്‍ തീരുമാനമായി. പണ്ടപ്പിള്ളി ഗവ.യുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് സെന്റര്‍ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതോടെ പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്ത പുതിയ മന്ദിരത്തിലേയ്ക്ക് മാറ്റുന്നതിനും യോഗത്തില്‍ തീരുമാനമായി. യോഗം എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് മെഴ്‌സി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ് ഖാന്‍, മെമ്പര്‍ ബെസ്റ്റിന്‍ ചേറ്റൂര്‍, പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനന്‍, വൈസ്പ്രസിഡന്റ് സാബു പോതൂര്‍, എന്‍.എച്. എം പ്രോഗ്രാം മാനേജര്‍ ഡോ.മാത്യൂസ് നമ്പലില്‍, ഡോ. വിനോദ് പൗലോസ്, ഡോ.കെ.എ.ജോര്‍ജ്, ഡോ.എന്‍.പി.രമ്യ എന്നിവര്‍ സംമ്പന്ധിച്ചു.

ചിത്രം- പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ഉന്നതതല യോഗം എല്‍ദോ എബ്രഹാം എം എല്‍എ ഉദ്ഘാടനം ചെയ്യുന്നു…………………

Back to top button
error: Content is protected !!