പണ്ടപ്പിള്ളിയിൽ ടോറസ് ലോറിയ്ക്ക് തീ പിടിച്ചു…

മൂവാറ്റുപുഴ:നിർത്തിയിട്ടിരുന്ന ടോറസ് ലോറി കത്തിനശിച്ചു.പണ്ടപ്പിള്ളി പാറക്കടവ് ജംഗ്ഷനു സമീപം റോഡിൽ പാർക്ക്‌ ചെയ്തിരുന്ന ടോറസിലാണ് തീ പിടിച്ച് പൂർണമായി കത്തിനശിച്ചത്.ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് തീ പിടിത്തമുണ്ടായത്.സമീപത്തെ ക്വാറിയിൽ നിന്നും ഇന്ന് ലോഡ് എടുക്കുന്നതിനായി ശനിയാഴ്ച രാത്രിമുതൽ ടോറസ് ഇവിടെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.തീ പടരുന്നത് കണ്ട് വിവരമറിയിച്ചതിനെ തുടർന്ന് കൂത്താട്ടുകുളത്ത് നിന്നും അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.വണ്ടി കത്തിച്ചതായി സംശയമുള്ളതായി ഡ്രൈവർ പറഞ്ഞു.

Back to top button
error: Content is protected !!