പണ്ടപ്പള്ളി എഫ്.എൽ.ടി.സി. തുറക്കാൻ തീരുമാനമായി.

 

മൂവാറ്റുപുഴ: പണ്ടപ്പള്ളി എഫ്.എൽ.ടി.സി. അടിയന്തരമായി തുറക്കാൻ തീരുമാനമായി. കീഴ്മടങ്ങിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര തീരുമാനമെടുത്തത്. എഫ്.എൽ.ടി.സി. അടിയന്തരമായി തുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടന്നിരുന്നു. ഇത്രയും അധികം സൗകര്യമുള്ള ഒരു എഫ്.എൽ.ടി.സി. ചില രാഷ്ട്രീയ തൽപരകക്ഷികളുടെ ഇടപെടലുകൾ മൂലം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. ആരോഗ്യ മന്ത്രി അടിയന്തരമായി ഇടപെടണമെന്ന കെ.പി.സി.സി. ജനറൽ സെക്രട്ടറി ഡോ. മാത്യൂ കുഴൽനാടന്റെ ആവശ്യം അംഗീകരിച്ച് എഫ്.എൽ.ടി.സി. തുറന്നു പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ആണ് കോൺഗ്രസ് സമര പരിപാടികൾ അവസാനിപ്പിച്ചത്.
കെ.പി.സി.സി. ജനറൽ സെക്രട്ടറി ഡോ. മാത്യൂ കുഴൽനാടൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ പോൾ ലൂയിസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ, വൈസ് പ്രസിഡന്റ് സാബു പൊതുർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മേരി പീറ്റർ തുടങ്ങിയവർ സമരത്തിൽ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Back to top button
error: Content is protected !!