പോത്താനിക്കാട് പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വർഗീസ് ഉദ്ഘാടനം ചെയ്തു

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വർഗീസ് ഉദ്ഘാടനം ചെയ്തു. പുളിന്താനം ഗവ. യു. പി. സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫിജിന അലി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എൻ. എം. ജോസഫ്, കൈരളി വായനശാല പ്രസിഡൻ്റ് പോൾ.സി. ജേക്കബ്, പി.റ്റി.എ പ്രസിഡൻ്റ് അലിമോൻ. ടി. എം, പ്രധാനാധ്യാപിക അനീസ മുഹമ്മദ്,ഷാൻ മുഹമ്മദ്‌, ഡെയ്സി കെ. പി എന്നിവർ പ്രസംഗിച്ചു.എൽ.എസ്.എസ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു. രക്ഷകർത്തൃ ബോധവത്കരണ ക്ലാസിന് സബിത പൊന്നപ്പൻ നേതൃത്വം നൽകി.

പോത്താനിക്കാട് ഗവ. എൽ. പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ  പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫിജിന അലി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഡോളി സജി, എൻ.എം. ജോസഫ്,ജിനു മാത്യു, സാബു മാധവൻ,  പഞ്ചായത്ത് സെക്രട്ടറി കെ. അനിൽകുമാർ, പ്രധാനാധ്യാപകൻ ബിനു ജോസഫ്, ഹണിമോൾ എം. എം , പ്രജീഷ്. കെ. ഡി, എന്നിവർ പ്രസംഗിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന്
ചിപ്പി വിജയൻ നേതൃത്വം നൽകി. കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

പുളിന്താനം സെൻ്റ് ജോൺസ് ഹയർ സെക്കന്‍ഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ സ്കൂൾ പ്രിൻസിപ്പൽ ആശ.സി.യാക്കോബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഫിജിന അലി, ടോമി ഏലിയാസ്, ജിനു മാത്യു, ഡോളി സജി, പ്രധാനാധ്യാപിക ബിൻസി ജോണി, പി.റ്റി.എ പ്രസിഡൻ്റ് അബ്ദുൾ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമുള്ള ബോധവത്ക്കര ക്ലാസിന് ഐബി ജോർജ് നേതൃത്വം നൽകി.

ചാത്തമറ്റം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്തംഗം സാറമ്മ പൗലോസ് ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് ജോഷി കുര്യാക്കോസ് അധ്യക്ഷ്യത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, പ്രിൻസിപ്പൾ ഷീജ.എസ് , കടവൂർ സർവീസ് കോ – ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എ.ജെ ജോൺ, കടവൂർ ജെ .സി .ഐ പ്രസിഡന്റ് ഇമ്മാനുവൽ ജോർജ്, റെജി സാൻ്റി പ്രധാനാധ്യാപിക സജിത.വി തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾക്ക് നോപകരണങ്ങൾ വിതരണം ചെയ്തു.

മാവുടി ഗവ: എൽ. പി സ്കൂളിൽ നടന്ന പ്രവേശനോത്സവം പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഷിബി ബോബൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സീനത്ത് മൈതീൻ,ബ്ലോക്ക് പഞ്ചായത്തംഗം സാലി ഐപ്പ്, പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ .ജെ ബോബൻ, പ്രധാനാധ്യാപിക പി .കെ ഐഷ, എം.പി.ടി.എ ചെയർപേഴ്സൺ ആഷ്നി അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു. ഇടം പ്രവാസി സംഘടന നൽകിയ സ്കൂൾ ബാഗുകൾ ചടങ്ങിൽ വിതരണം ചെയ്തു.

Back to top button
error: Content is protected !!