പാൻ-ആധാർ ബന്ധിപ്പിക്കൽ: സമയ പരിധി ജൂൺ 30 വരെ നീട്ടി

ന്യൂഡല്‍ഹി: ആധാറും പാന്‍കാര്‍ഡ് നമ്പറും ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി 2023 ജൂണ്‍ 30 വരെ നീട്ടി. 2023 മാര്‍ച്ച് 31 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന തീയതി. എന്നാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്(സിബിഡിടി) ഈ സമയപരിധി നീട്ടി നല്‍കുകയായിരുന്നു. അതേസമയം ജൂണ്‍ 30നുള്ളില്‍ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി നേരത്തെ പലതവണ നീട്ടി നല്‍കിയിരുന്നു. പിന്നീട് 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 500 രൂപയും പിന്നാലെ ആയിരം രൂപയും പിഴ ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ പാനും ആധാറും ബന്ധിപ്പിക്കണമെങ്കില്‍ ആയിരം രൂപ പിഴ നല്‍കണം

Back to top button
error: Content is protected !!