വാഹനാപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായവരെ എംപി ആദരിച്ചു.

 

മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര വാഹനാപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ മൂവാറ്റുപുഴ പുളിഞ്ചോട് സ്വദേശി ഫിറോസ് മുഹമ്മദിനെയും ,രതീഷിനെയും ഇടുക്കി എം.പി. ഡീൻ കുര്യാക്കോസും യൂത്ത് കോൺഗ്രസ്‌ മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയും ചേർന്ന് ആദരിച്ചു. ഞായറാഴ്ച പള്ളിച്ചിറങ്ങരയിലെ വലിയ ജലാശയത്തിലേക്ക്‌ നിയന്ത്രണം വിട്ട് മറിഞ്ഞ് മുങ്ങിത്താണ കാറിൽ നിന്നും ആറു ജീവനുകളെ രക്ഷിക്കുന്നതിൽ അവസരോചിതമായ ഇടപെടലാണ് ഫിറോസും രതീഷും നടത്തിയത്.

Back to top button
error: Content is protected !!