പള്ളിചിറ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു; പദ്ധതി പ്രദേശം സന്ദര്‍ശിച്ച് ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് ഐ.എ.എസ്

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പള്ളിച്ചിറങ്ങരയിലെ പള്ളിചിറ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ടൂറിസം ഡയറക്ടര്‍ പിബി നൂഹ് ഐഎഎസ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. പദ്ദതിക്ക് അന്തിമ അനുവാദം നല്‍കുന്നതിന് മുന്നോടിയാണ് ഡയറക്ടര്‍ സന്ദര്‍ശനം നടത്തിയത്. എംസി റോഡിന് അഭിമുഖമായി ഓരേക്കര്‍ പതിനഞ്ച് സെന്റ് സ്ഥലത്താണ് പള്ളിചിറ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരുകോടി ഇരുപത് ലകഷം രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് ടൂറിസം ഡസ്റ്റിനേഷന്‍ ചലഞ്ചിന്റെ ഭാഗമായി സമര്‍പ്പിച്ചിരുന്നത്. ഓരോ പഞ്ചായത്തിലും ഓരോ പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കുക. പദ്ധതി ചിലവിന്റെ 40% ടൂറിസം വകുപ്പും 60% പഞ്ചായത്തുമാണ് കണ്ടെത്തേണ്ടത്. ചിറയുടെ വിസ്തീര്‍ണ്ണം കുറയാത്ത വിധത്തില്‍ നടപ്പാതയും ഇതിന് ചേര്‍ന്ന് വ്യായാമ സജ്ജികരണങ്ങളും വിളക്കുകാലുകളും പെഡസ്റ്റില്‍ ബോട്ടുകളടക്കം ആകര്‍ഷണ സൗകര്യങ്ങളോടെയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. വേനല്‍ക്കാലത്ത് ചിറ വറ്റിവരണ്ടുപോവുകയാണ് ചെയ്യാറുള്ളത്. ഇതിന് പരിഹാരമായി പെരിയാര്‍ വാലി കനാലില്‍ നിന്ന് വെള്ളമെത്തിച്ച് ചിറനിറക്കുന്നതിനുള്ള പദ്ധതിയടെയും പ്രവര്‍ത്തനമാരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു. ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, പ്രൊജക്റ്റ് എഞ്ചിനിയര്‍ അരുണ്‍ലാല്‍ ജോസ് എന്നിവരടങ്ങുന്ന ഉന്നത്തല സംഘമാണ് പദ്ധതിപ്രദേശം സന്ദര്‍ശിച്ചത്. വാര്‍ഡ് മെമ്പര്‍ എം.എ നൗഷാദ്, വൈസ് പ്രസിഡന്റ് ഷോബി അനില്‍, സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ വി.ഈ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന സജി എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!