കോതമംഗലം

പാലീയേറ്റീവ് ദിനാചരണവും എന്റെ നാട് പെയിൻ &പാലിയേറ്റിവ് കെയർ ട്രസ്റ്റിന്റെ 5-ാം വാര്‍ഷികവും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും നൽകി.

 

കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍&പാലിയേറ്റീവ് കെയര്‍ ട്രസ്റ്റിന്റെ 5-)0 മത് വാര്‍ഷികാഘോഷവും പാലിയേറ്റീവ് ദിനാചരണവും കോഴിപ്പിള്ളി ബൈപ്പാസിലുള്ള എന്റെ നാട് മൈതാനിയില്‍ വച്ച് നടന്നു. ചെയർമാൻ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് 5 -)0 വാർഷികാഘോഷവും പാലിയേറ്റിവ് ദിനാചരണവും ഉദ്ഘാടനം ചെയ്തു. എന്റെ നാട് നടപ്പിലാക്കുന്ന എല്ലാ ജനകീയ വികസന പരിപാടികൾക്കും ജില്ലാ പഞ്ചായത്തിന്റെ പരിപുർണ പിന്തുണ ഉണ്ടാവുമെന്ന് അദേഹം പ്രസ്താവിച്ചു.ജനപ്രതിനിധികൾക്കുള്ള സ്വികരണം മുൻ മന്ത്രി ഷെവ.റ്റി.യു കുരുവിള ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ ജില്ലാപഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ സൈജന്റ് ചാക്കോ,കാന്തി വെള്ളക്കയൻ,ജെസി സാജു,മുൻസിപ്പൽ കൗൺസിലർ ഷിബു കുര്യാക്കോസ്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ കെ.എം കുര്യാക്കോസ്, സി.കെ സത്യൻ,ഡാമി പോൾ,കെ.പി കുര്യാക്കോസ്,ജോർജ് അമ്പാട്ട്, സോമൻ പി.എ,സി.ജെ.എൽദോസ്,ബാദുഷ പി.എ,കെന്നഡി പീറ്റർ,ബേബി എം.യു,പി.പ്രകാശ്,ജോഷി പൊട്ടക്കൽ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!
Close