വടവുകോട് സിഎച്ച്‌സിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ്: ആംബുലന്‍സിന്റെ താക്കോല്‍ ദാനം നടത്തി

കോലഞ്ചേരി: മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് വടവുകോട് സിഎച്ച്‌സിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് നല്‍കിയ ആംബുലന്‍സിന്റെ താക്കോല്‍ ദാനവും ഫ്‌ളാഗ് ഓഫും അഡ്വ.പി വി ശ്രീനിജിന്‍ എംഎല്‍എ നിര്‍വഹിച്ചു. വരിക്കോലി മുത്തൂറ്റ് എന്‍ജിനീയറിഗ് കോളേജ് കാമ്പസില്‍ നടന്ന ചടങ്ങില്‍ വടവുകോട്- പുത്തന്‍കുരിശ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ അശോക് കുമാര്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യം സ്ഥിരം സമിതി അധ്യക്ഷന്‍ ജൂബിള്‍ ജോര്‍ജ്,ആരോഗ്യ- ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.ആര്‍ വിശ്വപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി വര്‍ഗീസ്, പഞ്ചായത്ത് അംഗങ്ങളായ എല്‍സി പൗലോസ്, ഉഷ വേണുഗോപാല്‍, ശ്രീരേഖ അജിത്ത്, വിഷ്ണു വിജയന്‍, വൈസ് പ്രിന്‍സിപ്പല്‍ ചിക്കു എബ്രഹാം, മൂത്തൂറ്റ് സിഎസ് ആര്‍ ഇന്‍ചാര്‍ജ് സിമി കെ.എസ്, സിഎസ്ആര്‍ മാനേജര്‍ ജോബിന്‍ ജോസഫ് ജോണ്‍ എന്നിവരും അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

 

Back to top button
error: Content is protected !!