പോത്താനിക്കാട്

പല്ലാരിമംഗലം പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗം ചേര്‍ന്നു

പല്ലാരിമംഗലം: പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസഡന്റ് ഒ ഇ അബ്ബാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ലസ്റ്റര്‍ എച്ച്എം പി വി സണ്ണി സ്വാഗതം ആശംസിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സീനത്ത് മൈതീന്‍, സഫിയ സലിം, കെ എം അബ്ദുള്‍ കരിം, വാര്‍ഡ് മെമ്പര്‍മാരായ അബൂബക്കര്‍ മാങ്കുളം, കെ എം മൈതീന്‍, റിയാസ് തുരുത്തേല്‍, നസിയ ഷെമീര്‍, എ എ രമണന്‍, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സിനി സി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ബി ആര്‍ സി ട്രെയ്‌നര്‍ ജോബി ജോണ്‍ പദ്ധതി വിശദീകരണവും, ഐഇഡിസി പ്രവര്‍ത്തന വിശദീകരണം സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ ബിന്‍സി പൗലോസും നടത്തി. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സിജു ജോസഫ് കൃതജ്ഞത പറഞ്ഞു.

 

Back to top button
error: Content is protected !!