പല്ലാരിമംഗലത്ത് ലൈഫ് ഗ്രാമസഭകള്‍ ആരംഭിച്ചു

പല്ലാരിമംഗലം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് ഭവനപദ്ധതിയില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരുന്ന അപേക്ഷകരില്‍ നിന്നും അര്‍ഹരായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ അന്തിമപട്ടിക അംഗീകരിക്കുന്നതിനായുള്ള ഗ്രാമസഭകള്‍ക്ക് പല്ലാരിമംഗലത്ത് തുടക്കമായി. അടിവാട് വനിതാ ക്ഷേമകേന്ദ്രത്തില്‍ നടന്ന പന്ത്രണ്ടാം വാര്‍ഡ് ഗ്രാമസഭ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമസഭാ കോര്‍ഡിനേറ്റര്‍ എം എം നസീര്‍, എല്‍ദോസ് ലോമി, കെ എ മുഹമ്മദ്, കെ കെ അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലാകെ 146 ഭവന രഹിതരും, 113 ദൂരഹിത ഭവന രഹിതരുമാണുള്ളത്.

 

Back to top button
error: Content is protected !!