പല്ലാരിമംഗലത്ത് ഗ്രോബാഗും പച്ചക്കറി തൈകളും വിതരണം ചെയ്തു

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് കൃഷിഭവനില്‍ പച്ചക്കറി തൈകളും,ഗ്രോബാഗ് കിറ്റുകളും കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. 7000 പച്ചക്കറി തൈകളും 100 ഗ്രോബാഗ് കിറ്റുകളുമാണ് വിതരണം നടത്തിയത്. പല്ലാരിമംഗലം കൃഷിഭവനില്‍ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിസാമോള്‍ ഇസ്മായില്‍, പഞ്ചായത്ത് മെമ്പര്‍മാരായ അബൂബക്കര്‍ മാങ്കുളം, എ എ രമണന്‍, കൃഷി ഓഫീസര്‍ ഇ എം മനോജ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഷുക്കൂര്‍ എം എ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പച്ചക്കറി തൈകളും ഗ്രോബാഗ് കിറ്റുംവിതരണംചെയ്തത്.

 

 

Back to top button
error: Content is protected !!