പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ചരിത്രം രേഖയാക്കുന്നു

പല്ലാരിമംഗലം :1932ൽ ലോവർ പ്രൈമറി സ്കൂളായി ആരംഭിച്ച് 1948ൽ സർക്കാരിന് കൈമാറുകയും പിന്നീട് വിഎച്ച്എസ്സിയും, ഹയർ സെക്കൻ്ററിയും ഉൾപ്പെടെ പ്രവർത്തിക്കുന്ന ഹൈടെക് സ്ഥാപനമായി മാറുകയും ചെയ്ത പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ തൊണ്ണൂറ് വർഷം നീണ്ട ചരിത്രം രേഖയാക്കുകയാണ്.

1963ൽ അപ്പർ പ്രൈമറി സ്കൂളായും, 1968ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ട സ്ഥാപനത്തിൽ 1984ൽ വി എച്ച് എസ് സി യും, 2004 വർഷത്തിൽ ഹയർ സെക്കൻ്ററിയും ആരംഭിക്കുകയായിരുന്നു. യുവകവിയും, മാധ്യമ പ്രവർത്തകനുമായ യൂസഫ് പല്ലാരിമംഗലമാണ് ചരിത്രം രേഖയാക്കുന്നത്. ഹെഡ്മാസ്റ്റർ പി എൻ സജിമോൾ സ്കൂൾ ചരിത്രവുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങൾ യൂസഫിന് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, പിടിഎ പ്രസിഡൻ്റ് ഷിജീബ് സൂപ്പി, ക്ലാർക്ക് പ്രിൻസ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.പല്ലാരിമംഗലത്തെ പൗരപ്രമുഖനായിരുന്ന കല്ലുംപുറത്ത് ഇസ്മയിൽ പരീത് ഹാജി പ്രഥമ മാനേജരായിട്ടാണ് സ്കൂളിന് തുടക്കം കുറിച്ചത്.

Back to top button
error: Content is protected !!