പല്ലാരിമംഗലം പഞ്ചായത്ത് സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു

 

പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്തിൽ 1988ൽ സംസ്ഥാന സർക്കാരിൻ്റെ പതിനൊന്നിന പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നഹാ സാഹിബ് ലൈബ്രറിയുടെ നവീകരിച്ച മന്ദിരം വെള്ളാരറ്റത്ത് എം എൽ എ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ കെ ഇ എൻ കുഞ്ഞഹമ്മദ് മലബാർ കലാപം നൂറാംവാർഷികം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ ജെ ജോയ് ലൈബ്രറി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസാമോൾ ഇസ്മയിൽ, പഞ്ചായത്തംഗങ്ങളായ സഫിയ സലിം, കെ എം അബ്ദുൾ കരീം, സീനത്ത് മൈതീൻ, അബൂബക്കർ മാങ്കുളം, ഷാജിമോൾ റഫീഖ്, നസിയ ഷെമീർ, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ, സി ഡി എസ് ചെയർപേഴ്സൺ ഷരീഫ റഷീദ്, ലൈബ്രറേറിയൽ കെ എ ബിജു എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!