പല്ലാരിമംഗലത്ത് നീരുറവ് നീര്‍ത്തട നടത്തം സംഘടിപ്പിച്ചു

 

പല്ലാരിമംഗലം: സംസ്ഥാന ഹരിത കേരളമിഷന്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നീരുറവ് എന്ന പേരില്‍ നടപ്പിലാക്കുന്ന സമഗ്ര നീര്‍ത്തട സംരക്ഷണ പരിപാടിയുടെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്തില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സഫിയ സലിം, സീനത്ത് മൈതീന്‍, വാര്‍ഡ് മെമ്പര്‍മാരായ റിയാസ് തുരുത്തേല്‍, അബൂബക്കര്‍ മാങ്കുളം, കെ എം മൈതീന്‍, ഷിബി ബോബന്‍, എ.എ രമണന്‍, വിഇഒ ഈസ, തൊഴിലുറപ്പ് ഓവര്‍സിയര്‍ ലിജുനു അഷറഫ്, ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ റംല ഇബ്രാഹിം എന്നിവര്‍പ്രസംഗിച്ചു

 

Back to top button
error: Content is protected !!