പല്ലാരിമംഗലം ദേശീയ വായനശാലയുടെ ലോഗോ പ്രകാശനം ചെയ്തു

പല്ലാരിമംഗലം : പല്ലാരിമംഗലം ദേശീയ വായനശാലയുടെ ലോഗോ പ്രകാശനം ചെയ്തു. വായനശാല ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് പ്രകാശന കര്‍മം നിര്‍വഹിച്ചു. 1949 ല്‍ പ്രവര്‍ത്തനം ആരംഭിച്ച വായനശാല പല്ലാരിമംഗലത്തെ ആദ്യകാല സാംസ്‌കാരിക കേന്ദ്രമാണ്. ചടങ്ങില്‍ ദേശീയ വായനശാല പ്രസിഡന്റ് കെ.എ യൂസുഫ് അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എം.എം ബഷീര്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി എം.എം ബക്കര്‍, കെ.എം ഷാജി, എം.എം ഷിഹാബ്, അബ്ദുള്‍ കരീം മുകളേല്‍, വായനശാല ജോയിന്റ് സെക്രട്ടറി പി.എ നവാസ്, ഷെഫിന്‍ അലി, റിനു കുര്യന്‍, എസ് ശങ്കര്‍, അഷ്മിന സിയാദ്, ബാലവേദി പ്രതിനിധി മുഹമ്മദ് ജാസിം, ലൈബ്രേറിയന്മാരായ എം.ബി അസ്മാ ബീവി, ലതിക സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!