പല്ലാരിമംഗലം സ്‌റ്റേഡിയം നവീകരണം എം.ഒ.യു. ഒപ്പു വച്ചു: ആന്റണി ജോൺ എം.എൽ.എ.

 

മൂവാറ്റുപുഴ: ഒരു കോടി രൂപ മുടക്കി നവീകരിക്കുന്ന പല്ലാരിമംഗലം സ്‌റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കായിക വകുപ്പും, പല്ലാരിമംഗലം പഞ്ചായത്തും തമ്മിൽ ധാരണ പത്രം (എം.ഒ.യു.) ഒപ്പ് വച്ചതായി ആന്റണി ജോൺ എം.എൽ.എ. അറിയിച്ചു. ഏറെ കായിക പ്രേമികളുള്ള പല്ലാരിമംഗലം പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയത്തിൻ്റെ നവീകരണത്തിന് ഗവൺമെൻ്റ് 1 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സ്റ്റേഡിയ നിർമ്മാണത്തിന്റെ ഭാഗമായി ഗ്യാലറി, ചെയ്ഞ്ചിങ്ങ് റൂമുകൾ, ഓഫീസ് മുറികൾ, ടോയ്ലറ്റ് എന്നിവ അടങ്ങുന്ന ബ്ലോക്കും നിർമ്മിക്കും. അതോടൊപ്പം ഗ്രൗണ്ടിനു ചുറ്റും കോമ്പൗണ്ട് വാൾ, വാക് വേ എന്നീ പദ്ധതികളും ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിനു മുന്നോടിയായി എം.ഒ.യു. ഒപ്പു വച്ചതായും, വേഗത്തിൽ ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും എം.എൽ.എ. അറിയിച്ചു.

Back to top button
error: Content is protected !!