പല്ലാരിമംഗലം, പോത്താനിക്കാട് സ്മാർട്ട്‌ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

 

മൂവാറ്റുപുഴ: പല്ലാരിമംഗലം, പോത്താനിക്കാട് സ്മാർട്ട്‌ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. റവന്യൂ വകുപ്പുമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മുറ്റത്തുനടന്ന പരിപാടിയില്‍ ആന്റണി ജോണ്‍ എം.എല്‍.എ. ശിലാഫലകം അനാശ്ചാദനം ചെയ്തു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് അധ്യക്ഷയായി. കോതമംഗലം തഹസില്‍ദാര്‍ കെ.എം. നാസര്‍ സ്വാഗതവും വില്ലേജ് ഓഫീസര്‍ കെ.എം. നാസര്‍ നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, വാര്‍ഡ് അംഗങ്ങള്‍, സി.പി.ഐ.എം. ഏരിയാ കമ്മിറ്റി അംഗം കെ.ബി. മുഹമ്മദ്, ലോക്കല്‍ സെക്രട്ടറി എം.എം. ബക്കര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പല്ലാരിമംഗലം വിളക്കത്ത് വീട്ടില്‍ മുഹമ്മദ് മൗലവിയാണ് പല്ലാരിമംഗലം വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നതിനായി 10 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത്.
പോത്താനിക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. ജോസഫ് അധ്യക്ഷനായി. കോതമംഗലം തഹസില്‍ദാര്‍ കെ.എം. നാസര്‍ സ്വാഗതം പറഞ്ഞു. ആന്റണി ജോണ്‍ എം.എല്‍.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. വില്ലേജ് ഓഫീസര്‍ ഇ.ആര്‍. സന്തോഷ് നന്ദി പറഞ്ഞു.

 

ഫോട്ടോ: പല്ലാരിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ശിലാഫലകം അനാശ്ചാദനം ആന്റണി ജോണ്‍ എം.എല്‍.എ. നിര്‍വ്വഹിക്കുന്നു.

പോത്താനിക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ശിലാഫലകം അനാച്ഛാദനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിക്കുന്നു

Back to top button
error: Content is protected !!