പല്ലാരിമംഗലം പഞ്ചായത്ത് 12ആം വാര്‍ഡ് കുടുംബശ്രീ എ.ഡി.എസ്. വാര്‍ഷികം നടത്തി.

 

മൂവാറ്റുപുഴ: പല്ലാരിമംഗലം പഞ്ചായത്ത് 12ആം വാര്‍ഡ് കുടുംബശ്രീ എ.ഡി.എസ്. വാര്‍ഷികം അടിവാട് വനിതാ ക്ഷേമ കേന്ദ്രത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. എ.ഡി.എസ്. സെക്രട്ടറി ഉമൈബ ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മയില്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷാമില ഷാഫി, വൈസ് ചെയര്‍പേഴ്‌സന്‍ സുജ ജിജോ, കുടുംബശ്രീ അക്കൗണ്ടന്റ് രജിത സന്തോഷ്, ഷെമീന അലിയാര്‍, ഷാജിത സാദിഖ് എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: കുടുംബശ്രീ എ.ഡി.എസ്. വാര്‍ഷികം കദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!