ലൈഫിനും, കുടിവെള്ളത്തിനും മുന്‍ഗണന നല്‍കി പല്ലാരിമംഗലത്ത് ബഡ്ജറ്റ്

പല്ലാരിമംഗലം: ലൈഫ് ഭവന പദ്ധതിക്കും, കുടിവെള്ളത്തിനും പ്രാധാന്യം നല്‍കി പല്ലാരിമംഗലം പഞ്ചായത്ത് 2023-24 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് അവതരിപ്പിച്ചു. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജനകീയ കുടിവെള്ള പദ്ധതികള്‍ രൂപീകരിക്കും, പഞ്ചായത്തിലെ ഭവന രഹിതരായ എല്ലാ കുടുംബങ്ങള്‍ക്കും വീട് നല്‍കുകയെന്ന ലക്ഷ്യത്തോടെ രണ്ട് കോടി പത്ത്‌ലക്ഷം രൂപയാണ് ലൈഫ് ഭവന പദ്ധതിയില്‍ വകയിരുത്തിയിട്ടുള്ളത്. നെല്‍കൃഷി, പച്ചക്കറികൃഷി തുടങ്ങി കാര്‍ഷിക പദ്ധതിക്കും പരിഗണനല്‍കുന്നതാണ് ബഡ്ജറ്റ്. പ്രസിഡന്റ് ഖദീജ മുഹമ്മദ് ബഡ്ജറ്റ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷോളിഫിലിപ്പ്, അക്കൗണ്ടന്റ് പഞ്ചായത്തംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ഘടക സ്ഥാപന മേധാവികള്‍ എന്നിവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!