പല്ലാരിമംഗലം ദേശീയവായനശാല വായനാദിനാചരണം സംഘടിപ്പിച്ചു

പല്ലാരിമംഗലം: ദേശീയവായനശാലയുടെ നേതൃത്വത്തില്‍ നടത്തിയ വായനാദിനാചരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അക്ഷര ദീപം തെളിയിച്ചു. വായനശാല പ്രസിഡന്റ് കെ.എ യൂസുഫ് അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എം.എം ബഷീര്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രേറിയന്മാരായ എം.ബി അസ്മാബീവി, ലതിക സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!