പല്ലാരിമംഗലത്ത് കാര്‍ഷിക സെന്‍സസ് ആരംഭിച്ചു

പല്ലാരിമംഗലം: സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന കാര്‍ഷിക സെന്‍സസിന് പല്ലാരിമംഗത്ത് തുടക്കമായി. പന്ത്രണ്ടാം വാര്‍ഡില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എ.എ രമണന്‍, കൃഷി ഓഫീസര്‍ ഇ.എം മനോജ്, എ.പി മുഹമ്മദ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ എം.ഇ ജുമൈലത്ത്, എന്യൂമറേറ്റര്‍ പി.കെ ഹനീഷ എന്നിവര്‍ പ്രസംഗിച്ചു. പ്രത്യേക പരിശീലനം ലഭിച്ച സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുത്ത എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തിയാണ്
സെന്‍സസിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നത്. 2021 – 2022 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് വിവരശേഖരണം നടത്തുന്നത്. സെന്‍സെസിനായി പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനും കര്‍ഷകരുടെ ഉന്നമനത്തിനും ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനാണ് കാര്‍ഷിക സെന്‍സസ് നടപ്പിലാക്കുന്നത്. സാമൂഹിക, സാമ്പത്തിക മേഖലകളില്‍ നയരൂപീകരണത്തിനും കാര്‍ഷിക സെന്‍സസിന്റെ ഫലങ്ങള്‍ ഉപയോഗിക്കും.

Back to top button
error: Content is protected !!