പല്ലാരിമംഗലം ജനങ്ങൾക്ക് പ്രതീക്ഷയേകി ജലജീവൻ മിഷൻ പദ്ധതി ബിപിഎൽ കുടുംബങ്ങൾക്ക് 15 യൂണിറ്റ് വരെ വെള്ളം സൗജന്യം.

 

പല്ലാരിമംഗലം : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ഗ്രാമ പഞ്ചായത്തുകൾ വഴി വാട്ടർഅതോറിറ്റി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക് പല്ലാരിമംഗലത്ത് തുടക്കമായി. ഇതിന്റെ ഭാഗമായി ഒന്നാംഘട്ടത്തിൽ 900 കുടുംബങ്ങൾക്കാണ് വാട്ടർ കണക്ഷൻ നൽകുന്നത്. അതിനായി വരമ്പ് പാറക്കടവ് പമ്പ് ഹൗസിൽ ഫിൽറ്റർ ബെഡ്ഡുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. ഉപയോഗിക്കുന്ന ജലത്തിന് മീറ്റർ റീഡിങ് പ്രകാരം ഗുണഭോക്താക്കൾ പൈസ അടയ്ക്കണം. ബിപിഎൽ കുടുംബങ്ങൾക്ക് അപേക്ഷ നൽകിയാൽ 15 യൂണിറ്റ് വരെ വെള്ളം സൗജന്യമായിരിക്കും. കണക്ഷൻ നൽകുന്നതിന് ഭരണാനുമതി ലഭിച്ച തുകയുടെ 45 ശതമാനം കേന്ദ്രസർക്കാരും 30 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം പഞ്ചായത്തും 10% ഗുണഭോക്താക്കളുമാണ് വഹിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. ഇ.അബ്ബാസ്, വാർഡ് മെമ്പർ കെ.എം. മൈദീൻ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ കെ.കെ ജയശ്രീ എന്നിവർ അറ്റകുറ്റപ്പണികൾ നടക്കുന്ന വരമ്പ് പാറക്കടവ് പമ്പ്ഹൗസ് സന്ദർശിച്ചു.

ചിത്രം : വരമ്പു പാറക്കടവ് പമ്പ് ഹൗസിൽ ഫിൽറ്റർ ബെഡ്ഡുകൾ മാറ്റി സ്ഥാപിക്കുന്നു.

Back to top button
error: Content is protected !!