പല്ലാരിമംഗലത്ത് ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഗവര്‍മെന്റ് ഹോമിയോ ആശുപത്രിയും, ഐ സി ഡി എസും സംയുക്തമായി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പന്ത്രണ്ടാം വാര്‍ഡില്‍ അടിവാട് മുപ്പത്തിഎട്ടാം നമ്പര്‍ അങ്കണവാടിയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി വര്‍ക്കര്‍ കെ പി നിസാമോള്‍ അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ അമ്പിളി പി നായര്‍, ഫാര്‍മസിസ്റ്റ് ജെബിന്‍ ജോളി, ഓഫീസ് അറ്റന്റര്‍ പി അനീഷ് ബാബു, അങ്കണവാടി വര്‍ക്കര്‍മാരായ എം എം ഷീന, എം എം നസീമ, ഹെല്‍പ്പര്‍ ഹലീമ നാസര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Back to top button
error: Content is protected !!