പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിക്ടറിഡേ ആഘോഷം

പല്ലാരിമംഗലം: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിക്ടറിഡേ ആഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. 2023 – 24 അധ്യയന വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ വിജയം നേടിയവര്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് പി.എ റഷീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി.എന്‍ സജിമോന്‍, സ്റ്റാഫ് സെക്രട്ടറി ബിജു കെ നായര്‍, സീനിയര്‍ അധ്യാപിക എം.കെ ചിത്ര വിദ്യാര്‍ത്ഥിനികളായ അഫ്‌നിത ജബ്ബാര്‍, ഷെഷ നസ്‌റിന്‍, ജുംസിയ ജലാം എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!