സിപിഐ എം ജനകീയ പ്രതിരോധ ജാഥ: പല്ലാരിമംഗലത്ത് സംഘാടക സമിതി രൂപീകരിച്ചു

പല്ലാരിമംഗലം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ വിജയിപ്പിക്കുന്നതിനായി പല്ലാരിമംഗലം ലോക്കല്‍തല സംഘാടക സമിതി രൂപീകരണയോഗം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും, വര്‍ഗ്ഗീയതക്കുമെതിരെ കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരംവരെയാണ് ജാഥ നടത്തുന്നത്. ജില്ലാകമ്മിറ്റി അംഗം എ എ അന്‍ഷാദ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റിഅംഗം കെ ബി മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഖദീജ മുഹമ്മദ് (രക്ഷാധികാരി) കെ ബി മുഹമ്മദ് (ചെയര്‍മാന്‍) ഒ ഇ അബ്ബാസ് (വൈസ് ചെയര്‍മാന്‍) എം എം ബക്കര്‍ (കണ്‍വീനര്‍) എന്‍ എസ് ഷിജീബ് (ജോയിന്റ് കണ്‍വീനര്‍) എം എം ഷിഹാബ് (ട്രഷറാര്‍) പി സി അനില്‍കുമാര്‍ (പ്രചാരണ കമ്മിറ്റി കണ്‍വീനര്‍) എന്നിവരെ തെരഞ്ഞടുത്തു.

Back to top button
error: Content is protected !!