പാലിയേറ്റീവ് രോഗി സംഗമം സംഘടിപ്പിച്ചു

കോതമംഗലം: കിടപ്പു രോഗികള്‍ക്ക് ആഘോഷമൊരുക്കി വാരപ്പെട്ടി പഞ്ചായത്ത് പാലിയേറ്റീവ് രോഗി സംഗമം സംഘടിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ സംഗമം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി, പഞ്ചായത്ത് അംഗങ്ങളായ പ്രിയ സന്തോഷ്, കെ.എം. സൈയ്ത്, എം.എസ്. ബെന്നി, ദീപ ഷാജു, ഷജി ബ്ലസി , പഞ്ചായത്ത് സെക്രട്ടറി എം.എം ഷംസുദ്ദീന്‍,ശ്രീകല സി., പി. പി.കുട്ടന്‍, ഏയ്ഞ്ചല്‍ മേരി ,മെഡിക്കല്‍ ഓഫീസര്‍ ബി സുധാകര്‍ , ഡോ. രവീന്ദ്രനാഥ് കമ്മത്ത് ,ആശുപത്രി വികസന സമിതി അംഗളായെ എം.ഐ കുര്യാക്കോസ്, ലെത്തീഫ് കുഞ്ചാട്ട്, കെ.കെ. മണിക്കുട്ടന്‍, ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുഗുണന്‍ കെ.ആര്‍., ആശുപത്രി പി ആര്‍ ഒ സോബിന്‍ പോള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ സാബു വടക്കന്‍, സിനോയി പി.കെ. എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലെ കിടപ്പു രോഗികള്‍ക്ക് പ്രത്യേക പരിഗണനയും ശുശ്രൂഷയും സേവനങ്ങളും വീടുകളില്‍ എത്തിച്ചു കൊണ്ട് നിരവധി പദ്ധതികളാണ് വാരപ്പെട്ടി പഞ്ചായത്ത് നടപ്പാക്കി വരുന്നത്. ഇതിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പാലിയേറ്റീവ് രോഗി സംഗമം സംഘടിപ്പിച്ചത്.

 

Back to top button
error: Content is protected !!