ഇസ്രയേലില്‍ പാലസ്തീന്‍ ഷെല്ലാക്രമണത്തില്‍ ഇടുക്കി കീരിത്തോട് സ്വദേശി മരിച്ചു

 

 

ഇടുക്കി: ഇസ്രയേലില്‍ പാലസ്തീന്‍ ഷെല്ലാക്രമണത്തില്‍ മലയാളി യുവതി മരിച്ചു. കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരംതാനം സന്തോഷിന്റെ ഭാര്യ സൗമ്യ (31) യാണ് മരിച്ചത്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം അഞ്ചോടെയാണ് സംഭവം നടന്നത്. സൗമ്യ താമസിക്കുന്ന അഷ്‌കിലോണിലെ വീട്ടിലേക്ക് റോക്കറ്റ് പാഞ്ഞുകയറുകയായിരുന്നു. സൗമ്യ ജോലി ചെയ്തിരുന്ന വീടിന്റെ ഭിത്തി തകര്‍ത്തു അകത്തേക്ക് പ്രവേശിച്ച മിസൈല്‍ അകത്ത് വച്ച് വിസ്‌ഫോടനം സംഭവിക്കുകയായിരുന്നു. വീടിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
കീരിത്തോട്ടിലുള്ള ഭര്‍ത്താവുമായി ഇസ്രായേലിലെ ഗാസ അഷ്‌ക്ക ലോണിലുള്ള വീട്ടില്‍ നിന്നും ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മിസൈല്‍ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. ഏതാനും സമയത്തിനുള്ളില്‍ അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത് കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ കീരിത്തോട് പുത്തന്‍പുരക്കല്‍ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ 7 വര്‍ഷമായി ഇസ്രായേലിലാണ് 2 വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ നാട്ടില്‍ വന്നത്. നാലാം ക്ലാസ് വിദ്യാര്‍ഥി അഡോണ്‍ ആണ് മരിച്ച സൗമ്യയുടെ മകന്‍.

Back to top button
error: Content is protected !!