വടക്കൻ പാലക്കുഴയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു.

മൂവാറ്റുപുഴ: വടക്കൻ പാലക്കുഴയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു. എം.എൽ.എ. യുടെ പ്രാദേശിക വികസന ഫണ്ട് 3 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയത്.

എം.സി. റോഡിൽ കെ.എസ്.റ്റി.പി. യുടെ നിർമ്മാണം നടന്ന ഘട്ടത്തിൽ വടക്കൻ പാലക്കുഴയിൽ വെയിറ്റിംഗ് ഷെഡ് പണിതില്ലായിരുന്നു. ജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് എം.എൽ.എ. ഫണ്ട് വിനിയോഗിച്ചത്. എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു. വികസന കാര്യ ഉപസമിതി ചെയർമാൻ എൻ.കെ. ഗോപി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജയ ബിജു, പാലക്കുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ജോസ് എൻ.കെ., സോയൂസ് ജേക്കബ്, വി.എം. തമ്പി, രാജി അശോകൻ, എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!