പാ​ലായിൽ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ ബസിനുള്ളിൽ പീ​ഡി​പ്പി​ക്കാ​ൻ ശ്രമം :കണ്ടക്ടർ അറസ്റ്റിൽ 

 

 

 

 

കോ​ട്ട​യം: പാ​ലാ കൊ​ട്ടാ​ര​മ​റ്റം ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു​ള്ളി​ല്‍ പ്ര​ണ​യം ന​ടി​ച്ച് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ സം​ക്രാ​ന്തി സ്വ​ദേ​ശി തു​ണ്ടി​പ്പ​റ​മ്പി​ൽ അ​ഫ്സ​ൽ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.പ്ര​തി​യു​ടെ ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രി​യാ​യി​രു​ന്നു എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി. പ്ര​ണ​യം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ൾ വ​ശ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉച്ചയോടെ സ്‌​കൂ​ള്‍ ക​ഴി​ഞ്ഞ് വി​ദ്യാ​ര്‍​ഥി​നി പ്ര​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം പാ​ലാ കൊ​ട്ടാ​ര​മ​റ്റം സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി. പി​ന്നീ​ട് ആ​ളി​ല്ലെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ബസിന്‍റെ ട്രി​പ്പ് മു​ട​ക്കു​ക​യാ​യി​രു​ന്നു.പെ​ൺ​കു​ട്ടി​യെ ബ​സി​നു​ള്ളി​ൽ ക​യ​റ്റി​യ​തി​നു​ശേ​ഷം കൂ​ട്ടാ​ളി​ക​ൾ പ്ര​തി​ക്ക് ഒ​ത്താ​ശ​ചെ​യ്ത ശേ​ഷം ഷ​ട്ട​ർ താ​ഴ്ത്തി പു​റ​ത്തു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പാ​ലാ ഡി​വൈ​എ​സ്പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പാ​ലാ പോ​ലീ​സ് ബ​സി​നു​ള്ളി​ല്‍ നി​ന്നും കു​ട്ടി​യെ​യും പ്ര​തി​യെ​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.പീ​ഡ​ന​ത്തി​ന് കൂ​ട്ടു​നി​ന്ന ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ര്‍ എ​ബി​നെ​യും പോ​ലീ​സ് പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു. ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം കേ​സെ​ടു​ത്ത പോ​ലീ​സ് കു​ട്ടി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. കു​ട്ടി​യെ പോ​ലീ​സ് കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി.

Back to top button
error: Content is protected !!