പായിപ്ര ഗവ. യുപി സ്‌കൂളില്‍ നവീകരിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി

മൂവാറ്റുപുഴ : പായിപ്ര പഞ്ചായത്തിന്റെ സഹായത്തോടെ പായിപ്ര ഗവ. യുപി സ്‌കൂളില്‍ ഉപയോഗ ശൂന്യമായി കിടന്ന കെട്ടിടം നവീകരിച്ച് കുട്ടികള്‍ക്കായി തുറന്ന് നല്‍കി. ഈ അധ്യയന വര്‍ഷം പുതിയ അഞ്ച് ഡിവിഷനുകള്‍ അനുവദിച്ചതോടെ കുട്ടികള്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പതിനാറ് ലക്ഷം രൂപ ചിലവില്‍ പഞ്ചായത്ത് സ്‌കൂള്‍ കെട്ടിടം നവീകരിച്ചത്. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജയശ്രീ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എംസി വിനയന്‍, പഞ്ചായത്തംഗം പിഎച്ച് സക്കീര്‍ ഹുസൈന്‍,പിടിഎ പ്രസിഡന്റ് നസീമ സുനില്‍, ഹെഡ്മിസ്ട്രസ് വിഎ റഹീമ ബീവി, പിടിഎ അംഗങ്ങളായ നൗഷാദ് പി ഇ, നവാസ് പി എം, അസീസ് പുഴക്കര, പ്രസാദ് എകെ, മൊയ്തീന്‍ സികെ, ഷാഹുല്‍ മാത്തും കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!