പായിപ്ര ഗവ യുപി സ്‌കൂളിന് കാര്‍ഷിക പുരസ്‌കാരം

മൂവാറ്റുപുഴ : പായിപ്ര പഞ്ചായത്തില്‍ മികച്ച രീതിയില്‍ ജൈവ കൃഷി ചെയ്ത് വിജയിപ്പിച്ചതിന് കൃഷി ഭവന്‍ ഏര്‍പ്പെടുത്തിയ കാര്‍ഷിക പുരസ്‌കാരം പായിപ്ര ഗവ.യുപി സ്‌കൂളിന്. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കിയില്‍ നിന്ന് വിദ്യാലയം പുരസ്‌കാരം ഏറ്റുവാങ്ങി. സ്‌കൂളിലെ അന്‍പത് സെന്റ് സ്ഥലത്ത് കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിക്കാണ് പുരസ്‌കാരം ലഭിച്ചത്. സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതിയിലേക്ക് ആവശ്യമായ പച്ചക്കറി ഇതിലൂടെ കണ്ടെത്താന്‍ വിദ്യാലയത്തിന് സാധിച്ചു. കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍, അധ്യാപകര്‍, പിടിഎ അംഗങ്ങളായ കബീര്‍ മേയ്ക്കാലില്‍, ഷാജഹാന്‍ പേണ്ടാണം, എഎ സാജിദ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്. പായിപ്ര കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം, വാര്‍ഡ് മെമ്പര്‍ ജയശ്രീ ശ്രീധരന്‍ , പഞ്ചായത്തംഗങ്ങളായ എംസി വിനയന്‍ ,പിഎച്ച് സക്കീര്‍ ഹുസൈന്‍, പിടിഎ പ്രസിഡന്റ് നൗഷാദ് പിഇ, ഹെഡ്മിസ്ട്രസ് വിഎ റഹീമ ബീവി, കെഎം നൗഫല്‍, കാര്‍ഷിക ക്ലബ്ബ് അംഗങ്ങളായ മുജ്തബ നിഷാദ്, അഫ്രിന്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!