പായിപ്ര ഗവ.യുപി സ്കൂളിൽ താലോലം പദ്ധതിക്ക് തുടക്കമായി.  

മൂവാറ്റുപുഴ: സമഗ്ര ശിക്ഷ കേരള മൂവാറ്റുപുഴ ബി ആർ സി യുടെ സഹായത്തോടെ പായിപ്ര ഗവ.യുപി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടിയുള്ള താലോലം പദ്ധതി സമഗ്ര ശിക്ഷ കേരള ജില്ല പ്രോഗ്രാം ഓഫീസർ ഡാൽമിയ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വേണ്ടി സ്കൂളിൽ കളിയുപകരണങ്ങൾ, ശിശു സൗഹൃദ ഫർണീച്ചറുകൾ, ക്ലാസ് റൂമുകൾ ചിത്രം വരച്ച് മനോഹരമാക്കൽ, തീമുകൾക്കനുസരിച്ച് മൂലകൾ ക്രമീകരിക്കൽ എന്നിവ താലോലം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ തയ്യാറാക്കി. ഒരു ലക്ഷം രൂപ ചിലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ബിപിസി ആനി ജോർജ് പദ്ധതി വിശദീകരണം നടത്തി. ബി ആർസി ട്രെയിനർ മാരായ ശ്രീകുമാർ എസ് , ഷെബിന, ഡിംപിൾ ജോയി, ഹെഡ്മിസ്ട്രസ് വി എ റഹീമ ബീവി, പി ടി എ വൈസ് പ്രസിഡന്റ് നൗഷാദ് പി ഇ , അധ്യാപകരായ കെ എം നൗഫൽ, സെലീന എ എന്നിവർ സംസാരിച്ചു. ചിത്രം : പായിപ്ര ഗവ യു പി സ്കൂളിൽ താലോലം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കളിയുപകരണങ്ങളുടെ ഉദ്ഘാടനം എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഡാൽമിയ തങ്കപ്പൻ നിർവ്വഹിക്കുന്നു.

Back to top button
error: Content is protected !!