പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം 22ന്

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം 22ന് . ചൊവ്വാഴ്ച 2.30ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷം പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ ഫാ.ജെയിംസ് വരാരപ്പിള്ളി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മാത്യു കഴല്‍ നാടന്‍ എം.എല്‍.എ സന്ദേശം നല്‍കും.സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ഫിലോമിന ജോസഫിനുള്ള യാത്രയയപ്പ് സമ്മേളനവും യോഗത്തില്‍ നടത്തും. കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.മാത്യു മുണ്ടയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എ.ഇ.ഒ കെ.പി.സുധീര്‍, ഫാ.സ്‌കറിയ മെതിപ്പാറ, ഒ.എം.ജോര്‍ജ്, ആനീസ് ഫ്രാന്‍സീസ്, നൈസ് എല്‍ദോ, സണ്ണി കാഞ്ഞിരത്തിങ്കല്‍, സിസ്റ്റര്‍ ദീപ്തി റോസ്, സിസ്റ്റര്‍ സിജി, ജോഷി തോമസ്, സിനി ജോബി എന്നിവര്‍ പ്രസംഗിക്കും.

 

Back to top button
error: Content is protected !!